Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Infant Jesus Hospital

ഇന്‍ഫന്‍റ് ജീസസ് ഹോസ്പിറ്റലിന് മണിമലയില്‍ പ്രൗഢമായ തുടക്കം

മ​ണി​മ​ല: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ല്‍ ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണി​മ​ല​യി​ല്‍ ആ​രം​ഭി​ക്കു​ന്ന ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ഹോ​സ്പി​റ്റ​ലി​ന് ക്രി​സ്​മ​സ് ദി​ന​ത്തി​ല്‍ പ്രൗ​ഢ​മാ​യ തു​ട​ക്കം.

ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​തി​രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം വെ​ഞ്ച​രി​പ്പു ക​ര്‍​മ​വും നി​ര്‍​വ​ഹി​ച്ചു. ആ​തു​ര​സേ​വ​ന മേ​ഖ​ല​യി​ല്‍ മി​ക​ച്ച സം​ഭാ​വ​ന​ക​ളാ​ണ് സ​ഭ ന​ല്‍​കി​വ​രു​ന്ന​തെ​ന്നും ഈ​ശോ​യു​ടെ ക​രു​ണ​യു​ടെ മു​ഖ​മാ​യി മാ​റാ​ന്‍ ആ​രോ​ഗ്യ​സേ​വ​ന മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കു ക​ഴി​യ​ണ​മെ​ന്നും മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​ക​ള്‍ മി​ഷ​ന്‍​ചൈ​ത​ന്യം പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​താ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റ​ണ​മെ​ന്നും കു​റ​ഞ്ഞ ചെ​ല​വി​ല്‍ കൂ​ടു​ത​ല്‍ ഗു​ണ​മേ​ന്മ​യു​ള്ള ചി​കി​ത്സ ന​ല്‍​കു​ന്ന ആ​തു​രാ​ല​യ​ങ്ങ​ള്‍ സ​ഭ​യു​ടെ സേ​വ​ന​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണെ​ന്നും ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് കൂവ​ക്കാ​ട്ട് ഓ​ര്‍​മി​പ്പി​ച്ചു. കാ​ത്തി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും വി​കാ​രി ജ​ന​റ​ല്‍ റ​വ. ഡോ. ​ജോ​ണ്‍ തെ​ക്കേ​ക്ക​ര ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍, ചീ​ഫ് വി​പ്പ് എ​ന്‍. ജ​യ​രാ​ജ്, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍​എ, അ​പ്പ​സ്തോ​ലി​ക് ന്യൂ​ണ്‍​ഷോ എ​മെ​രി​റ്റ​സ് മാ​ര്‍ ജോ​ര്‍​ജ് കോ​ച്ചേ​രി, ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ല്‍ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് പി. ​കു​ന്ന​ത്ത്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌​ട​ർ​മാ​രാ​യ ഫാ. ​ജോ​ഷി മു​പ്പ​തി​ല്‍​ച്ചി​റ, ഫാ. ​ജേ​ക്ക​ബ് അ​ത്തി​ക്ക​ളം, ഫാ. ​ജോ​സ് പു​ത്ത​ന്‍​ചി​റ, ഫാ. ​മാ​ര്‍​ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ല്‍, ഡോ. ​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, ഡോ. ​തോ​മ​സ് സ​ഖ​റി​യ, ഡോ. ​ജി​ജി ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ശു​പ​ത്രി നി​ര്‍​മാ​ണ​ത്തി​ല്‍ സ​ഹ​ക​രി​ച്ച ഹോ​സ്ടെ​ക് ഹെ​ല്‍​ത്ത് കെ​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് പി​എം​സി, വെ​ട്ടൂ​ര്‍ ക​ണ്‍​സ്ട്ര​ക്‌​ഷ​ന്‍​സ് എ​ന്‍​ജി​നി​യ​റിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കി.

മ​ണി​മ​ല ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ഹോ​സ്പി​റ്റ​ലി​ല്‍ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഒ​പി സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രേ സ​മ​യം 100 രോ​ഗി​ക​ളെ കി​ട​ത്തി പ​രി​ച​രി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, പീ​ഡി​യാ​ട്രി​ക് ആ​ന്‍​ഡ് നി​യോ​നാ​റ്റോ​ള​ജി, ഒ​ബ്‌​സ്റ്റെ​ട്രി​ക്സ് ആ​ന്‍​ഡ് ഗൈ​ന​ക്കോ​ള​ജി, ഇ​എ​ന്‍​ടി ജ​ന​റ​ല്‍ ആ​ന്‍​ഡ് ലാ​പ്രോ​സ്‌​കോ​പി​ക സ്‍​ജ​റി, ഓ​ര്‍​ത്തോ​പ്പീ​ഡി​ക്‌​സ്, സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളാ​യ കാ​ര്‍​ഡി​യോ​ള​ജി, ന്യൂ​റോ​ള​ജി, യൂ​റോ​ള​ജി, പ​ള്‍​മ​ണോ​ള​ജി, ന്യൂ​റോ​സ​ര്‍​ജ​റി, നെ​ഫ്രോ​ള​ജി, ഗ്യാ​സ്‌​ട്രോ​ള​ജി, റൂ​മ​റ്റോ​ള​ജി തു​ട​ങ്ങി​യ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളി​ലെ വി​ദ​ഗ്ധ ഡോ​ക്‌​ട​ർ​മാ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ണ്. 24 മ​ണി​ക്കൂ​റും ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​മു​ണ്ട്. എ​ക്കോ കാ​ര്‍​ഡി​യോ​ഗ്രാ​ഫി, റ്റി​എം​റ്റി, പി​എ​ഫ്റ്റി, ഡി​ജി​റ്റ​ല്‍ എ​ക്‌​സ്-​റേ, അ​ള്‍​ട്രാ​സൗ​ണ്ട് സ്‌​കാ​നിം​ഗ്, സി.​റ്റി. സ്‌​കാ​ന്‍, ലാ​ബ്, ഫാ​ര്‍​മ​സി സൗ​ക​ര്യ​ങ്ങ​ള്‍ അ​ന്ത​ര്‍​ദേ​ശീ​യ നി​ല​വാ​ര​ത്തി​ല്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്നു.

24 മ​ണി​ക്കൂ​റും സു​സ​ജ്ജ​മാ​യ ര​ണ്ടു ലാ​മി​ന​ര്‍ ഫ്‌​ളോ ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​ത്തോ​ടു​ള്ള ഐ​സി​യു, മെ​ഡി​ക്ക​ല്‍ ഐ​സി​യു, സ​ര്‍​ജി​ക്ക​ല്‍ ഐ​സി​യു, ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ പ​രി​ച​ര​ണ​ത്തി​നാ​യു​ള്ള ഐ​സി​യു, പ്ര​സ​വാ​ന​ന്ത​ര ശു​ശ്രൂ​ഷ​ക്ക​ള്‍​ക്കാ​യി യു​റോ​ഷ്യ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡി​ല്‍ നി​ര്‍​മി​ക്ക​പ്പെ​ട്ട ലേ​ബ​ര്‍ സ്യൂ​ട്ട്‌ റും ​എ​ന്നി​വ​യും ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ഹോ​സ്പി​റ്റ​ലി​ൽ ഒരുക്കിയിട്ടുണ്ട്.

അ​ടു​ത്ത ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ ര​ണ്ടാം ഘ​ട്ടം പൂ​ര്‍​ത്തി​യാ​വും. അ​പ്പോ​ള്‍ ആ​ശു​പ​ത്രി​യി​ലെ കി​ട​ക്ക​ളു​ടെ എ​ണ്ണം 250 ആ​യി ഉ​യ​രും. പേ​പ്പ​ര്‍​ലെ​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍, അ​ണു​ബാ​ധ​ര​ഹി​ത പ​രി​സ​രം, പൊ​ല്യൂ​ഷ​ന്‍ ഫ്രീ ​ഗ്രീ​ന്‍ സോ​ണ്‍ എ​ന്നി​വ ആ​ശു​പ​ത്രി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

Latest News

Corehub Up